ജനകീയ ഹോട്ടലുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുംബശ്രീയുടെ പൊതിച്ചോറുകളില്‍ കറികള്‍ പോരെന്ന രീതിയില്‍ വന്ന മാധ്യമ വാര്‍ത്ത എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനകീയ ഹോട്ടലുകള്‍ക്ക് തുണയായി മാറുകയായിരുന്നു. കഴിഞ്ഞ് മൂന്ന് ദിവസത്തിനിടെ 5684 ഊണുകളാണ് അധികം വിറ്റത്.
ഒരു ചാനലില്‍ 20 രൂപയുടെ പൊതിച്ചോറിനെതിരെ വന്ന വാര്‍ത്ത വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടതോടെയാണ് ജനകീയ ഹോട്ടലുകള്‍ക്ക്് പിന്തുണയേറിയത്. സാധാരണക്കാരുടെ വിശപ്പടക്കുന്ന കുടുബശ്രീ പ്രവര്‍ത്തകരുടെ പൊതിച്ചോറുകളും അതിന് പിന്നിലെ ഒരു കൂട്ടം സ്ത്രീകളുടെ അധ്വാനവും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ചൊവ്വാഴ്ച 1,74348 പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 180302 ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പേര് ഭക്ഷണം വാങ്ങിയത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2500 പേര് അധികമായി ഭക്ഷണം വാങ്ങി. എറണാകുളവും പാലക്കാടുമാണ് പിന്നില്‍. കോഴിക്കോട് ജില്ലയിലാവട്ടെ 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു.
കഴിഞ്ഞ ദിവസമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഊണിന് ആവശ്യത്തിനുള്ള കറികള്‍ ഇല്ലെന്ന് ആക്ഷേപമുയര്‍ത്തി ഒരു ചാനലില്‍ വാര്‍ത്ത വന്നത്. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് വാര്‍ത്തയ്ക്കെതിരെ ഉയര്‍ന്നത്.