തൃശൂര്‍: കുന്നംകുളം നഗരത്തില്‍ തോക്കുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റഡിയില്‍. ആര്‍ത്താറ്റ് മുല്ലയ്ക്കല് ആഘോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തോക്കുമായി ഒരാള്‍ ബസില്‍ യാത്ര ചെയ്യുന്നതായ വിവരം അസിസ്റ്റന്റ് കമ്മീഷണര്‍ക്കു ലഭിച്ചു.
ഇതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതേസമയം, പ്രാഥമിക പരിശോധനയില്‍ അപകടകരമല്ലാത്ത എയര്‍ പിസ്റ്റളാണെന്നാണു തിരിച്ചറിഞ്ഞു. എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി.
വിദേശത്തു ജോലിയിലായിരുന്ന ഇയാള്‍ നാട്ടിലെത്തി സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ചെയ്യുകയാണ്. കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നു പോലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.