കരുനാഗപ്പള്ളി: മകന് ജീവനൊടുക്കിയതിന് പിന്നാലെ അസുഖ ബാധിതയായ അമ്മയും മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇവരുടെ മകന് നന്ദുവെന്ന ആദിത്യനെ ചൊവ്വ രാവിലെ പുരയിടത്തിലെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുലശേഖരപുരം ഗവ.എച്ച്എസ്എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്. മകന് തൂങ്ങി മരിച്ചതിന്റെ ആഘാതത്തില്‍ അടുത്ത ദിവസമാണ് അമ്മയും മരിച്ചത്. ശേഷം പോലീസെത്തി ആദിത്യന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മകന്റെ വിയോഗം സന്ധ്യയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സന്ധ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മയുടെയും മകന്റെയും മൃതദേഹം അടുത്തടുത്ത ചിതകളില്‍ സംസ്കരിച്ചു. സന്ധ്യ കരുനാഗപ്പള്ളിയിലുള്ള ടെക്സ്റ്റൈല്‍സില്‍ ജോലി നോക്കുകയായിരുന്നു. അനന്തുവാണ് സന്ധ്യയുടെ മറ്റൊരു മകന്.