കൊച്ചി: കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത കുറുകെ കടക്കുന്നതിനിടയില്‍ ചരക്കുലോറിയിടിച്ച് വഴിയാത്രികന് ദാരുണാന്ത്യം. ഒറ്റപ്പാലം അകലൂര്‍ ബേബി നിവാസില്‍ വിനു മോന് ആണ് മരിച്ചത്. 44 വയസായിരുന്നു.
ഇടപ്പളളിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തില്‍, ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭാര്യ: ജയശ്രീ, മക്കള്‍ നന്ദിത വി. നായര്‍, അദ്വിത വി. നായര്‍.