കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് തടവുപുള്ളികള്‍ അക്രമാസ്കതരായി. കണ്ണൂര്‍ ജില്ലാ ജയിലിലാണ് സംഭവം. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളാണ് ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ലഹരി കേസിലെ പ്രതികളായ മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് അഷ്കറലി എന്നിവരാണ് സെല്ലിനുള്ളില്‍ തല ചുമരിലിടിച്ച് ബഹളം വച്ചത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സിന്റെ ചില്ലും അടിച്ചു തകര്‍ത്തു. ആംബുലന്‍സിന്റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 തീയതിയാണ് സംഭവം നടന്നത്.
ഇന്നാണ് വിവരം പുറത്തുവിട്ടത്. മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് അഷ്കറലി എന്നിവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സബ് ജയിലില്‍ കഴിഞ്ഞ ദിവസം ഒരു പ്രതി കൈയ്യിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഡ്രോവല്‍ സിന്‍ഡ്രോം കാരണമെന്ന് തടവുപുള്ളി കൈ മുറിക്കാന്‍ ശ്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.