പള്ളിക്കൽ: സ്വന്തം ജീവനെയോർത്ത് ഭയന്ന് പിന്മാറാതെ കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച പി ദീപക്കിനെ അമ്പലവളവ് രത്നാകരൻ വായനശാല ഉപഹാരം നൽകി അനുമോദിച്ചു.
തേഞ്ഞിപ്പലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല അക്ഷരസേന അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു.
ടി ഗിരീഷ് കുമാർ, കെ വേലായുധൻ, കാപ്പിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.