പാണ്ടിക്കാട്: മലപ്പുറത്ത് പാണ്ടിക്കാട്ടെ ക്ലബ്ബ് അംഗങ്ങളുടെ കൂട്ടായ്മയിൽ വൃക്കരോഗബാധിതയുടെ ചികിത്സയ്ക്ക് സമാഹരിച്ചത് 1,01,000 രൂപ. പാണ്ടിക്കാട് കൊടശ്ശേരിയിലെ അപ്പോളോ ക്ലബ്ബ് പ്രവർത്തകരാണ് ഇരുവൃക്കകളും തകരാറിലായ പയ്യപ്പറമ്പ് സ്വദേശിനി കെകെ ഗിരിജയുടെ ചികിത്സാനിധിയിലേക്ക് തുക സമാഹരിച്ചുനൽകിയത്.
ടൗണിൽ നടന്ന ചടങ്ങിൽ അപ്പോളോ ക്ലബ്ബ് പ്രവർത്തകരിൽനിന്ന് ചികിത്സാസഹായസമിതി പ്രവർത്തകർ തുക ഏറ്റുവാങ്ങി.
സഹായസമിതി ചെയർമാൻ വി മജീദ്, കൺവീനർ കെ മോഹൻദാസ്, വിപി ഷിബു, പി നാരായണൻ, അഷ്റഫ് പിലാക്കൽ, വിപി ഫൈസൽ, കാഞ്ഞിരക്കണ്ടൻ മുഹമ്മദ്, റൗഫ് കൊപ്പത്ത്, സികെആർ ഇണ്ണിപ്പ എന്നിവർ പങ്കെടുത്തു.