കോട്ടയം: 82 കാരിയായ ഭാര്യയെകൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് സംഭവം. ചേറ്റുകുളം സ്വദേശി ഭാരതി ആണ് മരിച്ചത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന് കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാമന് കുട്ടി കിണറ്റില്‍ ചാടുകയായിരുന്നു. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്.
പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ആണ് വൃദ്ധന് പൊലീസിനോട് പറയുന്നത്. ഏറെ നാളായി ഭാരതി കിടപ്പ് രോഗി ആയിരുന്നു എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു.