നെടുങ്കണ്ടം: ഒന്നാം ക്ലാസില്‍ വെച്ച് പോലീസ് ആകണമെന്ന് ഉറച്ച തീരുമാനം എടുത്ത മൂന്നു കൂട്ടുകള്‍ ഒടുവില്‍ കേരളാ പോലീസില്‍ എത്തി. വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണ് ഈ സുഹൃത്തുക്കളെ ഒരുപോലെ സംസ്ഥാന പോലീസ് സേനയിലേക്ക് എത്തിച്ചത്. കോമ്പയാര്‍ കൈതാരം സോണറ്റ് തോമസ്, വാവലുമാക്കല്‍ എബിന് ചാക്കോ, ഇടമന രാഹുല്‍ എം നായര്‍ എന്നിവരാണ് കഠിന പരിശ്രമത്തിലൂടെ സേനയിലെത്തിയത്.
ഇവര്‍ക്ക് സ്വീകരണം ഒരുക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും. കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് മുതല്‍ മൂവരുടെയും ആഗ്രഹമായിരുന്നു പോലീസ് ആകണമെന്ന്. പോലീസ് വാഹനവും യൂണിഫോമും കാണുമ്പോള്‍ നോക്കി നിന്നിരുന്ന കാലം ഇവര്‍ക്കുണ്ട്. അന്ന് മനസില്‍ കുറിച്ചിട്ട സ്നേഹമാണ് ഇന്ന് മൂവരെയും പോലീസ് വേഷത്തിലേയ്ക്ക് എത്തിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ 3 പേരും ഒരുമിച്ചാണ് പഠിച്ചത്.
കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്കൂള്‍, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍, മുണ്ടിയെരുമ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായാണ് പഠനം സ്കൂള്‍ തല പഠനം നടത്തിയത്. ഡിഗ്രി കാലഘട്ടത്തില്‍ പല കോഴ്സുകളിലേക്ക് വഴിമാറിയെങ്കിലും പിഎസ് സി പഠനം ഒരുമിച്ച് തുടര്‍ന്നു. കഴിഞ്ഞ 2 വര്‍ഷമായി പോലീസ് ആകണമെന്ന് ആഗ്രഹിച്ച അതേ സെന്റ് തോമസ് എല്‍പി സ്കൂളില്‍ 3 പേരും വീണ്ടുമെത്തി.
ഇതിനിടെ മറ്റൊരു കൂട്ടുകാരനായ കാലായില്‍ അമല്‍ സാബുവും ഇവര്‍ക്കൊപ്പം പഠനത്തിനെത്തിയിരുന്നു. പിഎസ്സിയില് നിന്നു വിളിയെത്തിയപ്പോള്‍ 4 പേരും പോലീസിലേയ്ക്ക് എത്തി. പരിശീലന കാലയളവ് പൂര്‍ത്തിയാക്കി കണ്ണൂരിലെ പാസിങ് ഔട്ട് പരേഡും കഴിഞ്ഞ് ഇവര്‍ എത്തുന്നതും കാത്തിരിക്കുകയാണ് കോമ്പയാര്‍ നിവാസികള്‍.