മലപ്പുറം: മക്കളുടെ മുന്നില്‍വെച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലാണ് നടുക്കുന്ന സംഭവം. വാഴക്കാട് അനന്തായൂര്‍ സ്വദേശിനി ഷാക്കിറയെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവ് സമീര്‍ ഒളിവിലാണ്.
യുവതിയെ കയര്‍ കഴുത്തില്‍ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം. ഇവരുടെ മക്കളുടെ മുന്നില്‍ വച്ചാണ് കൊലപാതകം. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുട്ടികള്‍ നിലവിളിച്ചെങ്കിലും സമീര്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ വിവരം സമീര്‍ തന്നെയാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും അയല്‍ക്കാരും മരിച്ചുകിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. പ്രതി ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.