കൊല്ലം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ചരുവിളപുത്തന്‍ വീട്ടില്‍ അന്‍സിലാണ് പിടിയിലായത്. ഭാര്യ സുബിനയുടെ പരാതിയിലായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് സംഭവം.
സുബിന ഭര്‍ത്താവ് അന്‍സിലിന്റെ ക്രൂരമര്‍ദനത്തിനാണ് ഇരയായത്. കിടപ്പുമുറിയില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ടിട്ടും വീട്ടില്‍ ഉണ്ടായിരുന്ന അന്‍സിലിന്റെ മാതാവ് അന്‍സിലിനെ തടഞ്ഞില്ലന്നും സുബിന ആരോപിക്കുന്നു.
സഹായം തേടിയ കുട്ടികളെ അന്‍സില്‍ തടഞ്ഞു. വീടിന് പുറത്തിറങ്ങിയ സുബിന ബന്ധുവീട്ടില്‍ അഭയം തേടിയെങ്കിലും അന്‍സില്‍ ഇവിടെ വച്ചും ആക്രമിക്കാന്‍ ശ്രമിച്ചു. ശ്വാസം മുട്ടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴുത്തിന് പരുക്കേറ്റു.
പത്തുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. വീട്ടില്‍ നിന്ന് നല്കിയ മുപ്പത്തിഅഞ്ചു പവന് സ്വര്‍ണം അന്‍സില്‍ കൈക്കലാക്കിയെന്നും സുബിനയുടെ പരാതി. വധശ്രമത്തിനെ കേസെടുത്ത ചിതറ പൊലീസ് അന്‍സിലിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം നിരന്തരം ശല്യകാരനാണന്ന് പൊലീസ് പറഞ്ഞു. നേരത്തെ കടയ്ക്കല്‍ ചിങ്ങേലിയില്‍ കടയിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു.