ചങ്ങനാശ്ശേരി: പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാഴൂര്‍ റോഡില്‍ വച്ചായിരുന്നു അപകടം.
പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. ഒരേ ദിശയിലാണ് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്കൂട്ടറിനെ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ സുബി ബസിനടിയില്‍പ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. യുവാവ് അദ്ഭുതകരമായി രക്ഷപെട്ടു.