വര്‍ക്കല; വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍ വര്‍ക്കലയിലാണ് സംഭവം. വെട്ടൂര്‍ സ്വദേശി അബു താലിബാണ് അറസ്റ്റിലായത്. ഇയാള്‍ വീടിന് മുന്നിലെത്തി ചീത്തവിളിച്ചെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ചയായിരുന്നു സംഭവം, റഷ്യന്‍ സ്വദേശിയായ ജൂലിയയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ വര്‍ക്കല സ്വദേശിയായ അഖിലേഷിനെ വിവാഹം കഴിച്ച് ഗസ്റ്റ് ഹൗസിനടുത്തുള്ള വീട്ടില്‍ താമസിക്കുകയാണ്. ഞായറാഴ്ച രാത്രി ഇവിടെയെത്തിയ യുവാവ് വിവസ്ത്രനായി ശരീരഭാഗങ്ങള്‍ കാണിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.
നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ വാഹന നമ്പര്‍ സഹിതമായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് വെട്ടൂര്‍ സ്വദേശി അബു താലിബിനെ അറസ്റ്റ് ചെയ്തത്. വിദേശ വനിതയുടെ വീടിന് സമീപത്തെത്തിയെന്ന് സമ്മതിച്ച അബു നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണം നിഷേധിച്ചു.
അതേസമയം, വര്‍ക്കലയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പലതവണയുണ്ടായിട്ടുണ്ട്. പൊലീസ് സുരക്ഷ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും കാലങ്ങളായുണ്ട്.