മലപ്പുറം: പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്. മലപ്പുറം ജില്ലയിലാണ് സംഭവം. മഹല്ല് ഖാസിയടക്കമുളളവര്ക്കെതിരെയാണ് സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.
ബാലവിവാഹ നിരോധനനിയമപ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടിയുടെ നിക്കാഹ്.
അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു