മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന് നിസാമുദ്ദീന്‍ ആണ് മരിച്ചത്. പതിനെട്ടുവയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കര ഫുട്ബോള്‍ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു നിസാമുദ്ദീന്‍. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിസാമുദ്ദീന്‍ കൂട്ടുകാരോട് വിവരം പറഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ നിസാമുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിസാമുദ്ദീന്‍.