കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നു കായലിലേയ്ക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്ക് രക്ഷകരായി നാവികസേനാംഗമായ ടി.ആനന്ദ് കുമാറും പ്രദേശവാസിയായ പി.ജി.രാജേഷും. 26കാരിയാണ് ആത്മഹത്യ ചെയ്യാന്‍ കായലിലേയ്ക്ക് ചാടിയത്.
നാവികസേനയുടെ പട്രോളിങ് ബോട്ടില്‍ മൂന്ന് പേരെയും കരയ്ക്കെത്തിച്ചു. ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ യുവതിക്കു പ്രഥമശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി. തുടര്‍ നടപടികള്‍ക്കായി പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.