കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ യുവാവിനെ കാണാതായി. ദേശീയ പാതാ സര്‍വ്വേക്ക് എത്തിയ ജീവനക്കാരനാണ് അപടകത്തില്‍പ്പെട്ടത്. ആന്ധ്ര സ്വദേശി പനീന്ദ്രയാണ് പുഴയില്‍ വീണത്. ഇയാള്‍ക്കായി പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ സര്‍വ്വേയ്ക്കെത്തിയ ജീവനക്കാരനാണ് പനീന്ദ്ര. കുറ്റിപ്പുറം പാലത്തിനടുത്തുവെച്ചാണ് അപകടം. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.