കൊച്ചി: രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. എറണാകുളം കിഴക്കമ്പലത്താണ് സംഭവം. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളും മരിച്ചു.
പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന, കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ ഹൃദയസ്തംഭനം മൂലം മരിച്ചു.
രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി ആശുപത്രിയില്‍ എത്തിയ ശേഷം ആംബുലന്‍സ് അയയ്ക്കുകയായിരുന്നു.