തിരുവനന്തപുരം: വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ ഇന്ധന സര്‍ചാര്‍ജായി മൂന്നുമാസത്തേക്ക് വൈദ്യുതി വര്‍ധിപ്പിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് തീരുമാനിച്ചു. വ്യാഴാഴ്ച മുതല്‍ നവംബര്‍ 15 വരെയുള്ള ഉപഭോഗത്തിനാണ് ഈ വര്‍ധന. ബോര്‍ഡിന് ഇതിലൂടെ 81.65 കോടിരൂപ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കമ്മിഷന്റെ അനുമതി. സര്‍ചാര്‍ജ് നല്‍കേണ്ടത് മാസം 20 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരാണ്. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ അധികം വൈദ്യുതി ഉത്പാദിപ്പിച്ച് വില്‍ക്കുകയും അണക്കെട്ടുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയുമാണ് ഇപ്പോള്‍ കേരളം.
ഇക്കാലത്തുതന്നെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം വൈദ്യുതി വാങ്ങിയതിന് അധികം ചെലവായതാണ് ഈ തുക. ഇത് പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബോര്‍ഡ് അപേക്ഷിച്ചിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന് ഇതില്‍ തീരുമാനമെടുത്തിരുന്നില്ല.
ബോര്‍ഡ് കമ്മീഷനോട് അനുവാധം ചോദിച്ചിരുന്നത് 2017-18 ല്‍ കേരളത്തിന് പുറത്തുനിന്ന് താപവൈദ്യുതി വാങ്ങിയതിന് അധികം ചെലവായ 195 കോടി രൂപ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ്. ഇത് അനുവദിച്ചിരുന്നെങ്കില്‍ യൂണിറ്റിന് 40 പൈസവരെ അധികം നല്‍കേണ്ടിവരുമായിരുന്നു. എന്നാല്‍ ഇതില്‍ 81.65 കോടിരൂപ ഈടാക്കാനേ അനുവദിച്ചിട്ടുള്ളൂ.
അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ ബോര്‍ഡിന് വന്‍ ലാഭമാണെന്ന പ്രചാരണം ശരിയല്ലെന്നും ബോര്‍ഡിന് വന്‍തോതില്‍ ബാധ്യതയുണ്ടെന്നും മന്ത്രി എംഎം മണി പറഞ്ഞു.