പാലക്കാട്: പാലക്കാട് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചിറ്റൂരില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ആളുകളെ ഒഴിപ്പിച്ചു.
അഗ്നിബാധയില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു. തീപിടുത്ത സമയത്ത് ഫാക്ടറിക്കുള്ളില്‍ രണ്ടു പേര് ഉണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. നിലവില്‍ ഫാക്ടറിക്കകത്ത് ആരും ഇല്ല. അടുത്ത വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.