മലയാളികളുടെ പ്രിയതാരമായ ബാല അടുത്തിടെയാണ് വിവാഹിതനായത്. എലിസബത്തുമായുള്ള വിവാഹ വിവരം ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്. വിവാഹറിസപ്ഷന് സെപ്റ്റംബര്‍ അഞ്ചിന് നടക്കും.
ഫേസ്ബുക്കിലൂടെ ബാലയാണ് വിവാഹറിസപ്ഷന്റെ കാര്യം അറിയിച്ചത്. ‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’-എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.