കണ്ണൂര്‍: മട്ടന്നൂര്‍ 19ാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബ്രദര്‍ തോമസ്കുട്ടി (25) ആണ് മരിച്ചത്. പരിക്കേറ്റ റോയി വടക്കന്‍ (53), സിസ്റ്റര്‍ ട്രീസ (58) എന്നിവരെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാറാണ് മലബാര്‍ സ്കൂളിന് സമീപം രാവിലെ 9.30ന് അപകടത്തില്‍പ്പെട്ടത്. സാമൂഹികനീതി വകുപ്പിന്റെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റേതാണ് കാര്‍.