തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം സ്വദേശി അര്‍ച്ചനയാണ് മരിച്ചത്. ഭര്‍ത്താവിനൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞദിവസം പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അയിരൂപ്പാറ തേരുവിള ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം.
അര്‍ച്ചനയും ഭര്‍ത്താവ് രാഹുലും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഭര്‍ത്താവ് രാഹുലിന് പരുക്കേറ്റു. ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. ഒരു മകനുണ്ട്.