തിരുവനന്തപുരം; കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു സാധ്യത.
രാത്രികാല കര്‍ഫ്യു കൂടുതല്‍ കര്‍ശനമാക്കാനും ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം.