നാദാപുരം: കുമ്മങ്കോട് ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ വാഹനം തീയിട്ടു നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീവെച്ചത്. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആര്‍ആര്‍ടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് കത്തിച്ചത്.
ഭിന്നശേഷിക്കാരനായ അജിത്തിന്റെ ഏക ജീവനോപാധിയായിരുന്നു ഈ സ്കൂട്ടര്‍. രണ്ടു ദിവസം മുമ്പ് തറക്കക്കണ്ടി മുക്കില്‍ ബോംബ് സ്ഫോടനം നടത്തിയും അജ്ഞാതര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. നാദാപുരം ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.