ആലപ്പുഴ: ഒരു ജോലി നേടണമെന്നത് ജിജി മോളുടെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹദിവസം വന്ന പത്താം തരം തുല്യതാ പരീക്ഷ എഴുതാനെത്തിയിരിക്കുകയാണ് നെഹ്റു ട്രോഫി വാര്‍ഡ് ജിജി ഭവനത്തിലെ കെ ജിജിമോള്‍. വിവാഹമണ്ഡപത്തില്‍ നിന്നും നേരിട്ട് പരീക്ഷാഹാളിലേക്ക് എത്തുകയായിരുന്നു ജിജിമോള്‍.
ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ചായിരുന്നു ജിജിയുടെയും മുഹമ്മ പഞ്ചായത്ത് മുണ്ടുപറമ്പിലെ സുനില്‍ കുമാറിന്റെയും വിവാഹം. സുനിലിന് കൊവിഡ് ബാധിച്ചതിനാല്‍ പെങ്ങള് എത്തി ചടങ്ങുകള്‍ നടത്തിയതിന് ശേഷമാണ് ജിജി പരീക്ഷയ്ക്കായി എത്തിയത്. കല്യാണ പന്തലില്‍ നിന്ന് പരീക്ഷാ ഹാളിലെത്തിയത് വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും കൗതുകമുയര്‍ത്തി.
ജിജിക്ക് ആശംസകള്‍ നേരുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര് റിയാസ്, എം വി പ്രിയ ടീച്ചര്‍ തുടങ്ങിയവരും എത്തി. പത്താം ക്ലാസ്സ് പഠനം പാതി വഴിയില്‍ അവസാനിപ്പിച്ചെങ്കിലും ഒരു ജോലി വേണമെന്ന ആഗ്രഹമാണ് അംഗ പരിമിതയായ ജിജിക്ക് മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ പ്രേരണയായത്.
എല്ലാവരും തുടര്‍ വിദ്യാഭ്യാസം നടത്തണമെന്ന് ജിജി പറഞ്ഞു. തുല്യത പരീക്ഷയുടെ ഭാഗമായുള്ള ഫിസിക്സ് പരീക്ഷയായിരുന്നു ബുധനാഴ്ച നടന്നത്. ഇനി നാലു പരീക്ഷകള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.