തിരുവനന്തപുരം: ഹിന്ദുക്കളുടെ ആഘോഷമാണ് ഓണമാണെന്നും മുസ്ലീങ്ങള്‍ ഓണം ആഘോഷിക്കരുതെന്നും പറഞ്ഞ മതപണ്ഡിതന് ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ. എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അതില്‍ മതം കലര്‍ത്തരുതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.
ഓണസദ്യ നിരസിക്കണമെന്നും ഓണസദ്യക്ക് വിളിച്ചാലും മുസ്ലീങ്ങള്‍ പോകരുതെന്നും പണ്ഡിതന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഓണം മലയാളിയുടെ മുഴുവന്‍ ആഘോഷമാണെന്നും, അതില്‍ ഒരിക്കലും അതിരുകളില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം, വീഡിയോ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ്സ് താരം ജസ്ല മാടശ്ശേരിയും രംഗത്തു വന്നിട്ടുണ്ട്. ഒരു മതേതരത്വ രാജ്യത്ത് ഒരു മതപണ്ഡിതന് എങ്ങനെ ഇത്രയും വര്‍ഗ്ഗീയത പറയാന്‍ കഴിയുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകള്‍ക്കും വര്‍ഗ്ഗീയ പരാമര്ഷങ്ങള്ക്കുമെതിരെ ശക്തമായിത്തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പ്രബുദ്ധ യുവത പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ആഘോഷങ്ങള്‍ക്ക് അതിരുകള്‍ ഇല്ലെന്നും, എല്ലാ മനുഷ്യരും ഒന്ന് തന്നെയാണെന്നും അവര്‍ പറയുന്നു.