കോട്ടയം: യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാലി ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ ഹരിദാസ് – ജയശ്രീ ദമ്പതികളുടെ മകന് മാനസ് ഹരിദാസ് ആണു മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. തിരുവോണ ദിവസമായിരുന്നു സംഭവം.
സംഭവസമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിതാവ് ഹരിദാസ് ഖത്തറിലാണ്. മാനസ് വീടിനുള്ളില്‍ കൂടുതല്‍ സമയവും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മിക്ക സമയത്തും മാനസ് കംപ്യൂട്ടര്‍ ഗെയിമുകളിലും മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളിലും ആയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. പ്രൈവറ്റായി ബിരുദ കോഴ്സ് പഠിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. നേരത്തേ കൗണ്‍സലിങ് നടത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്കി.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.