പാലക്കാട്: വയോധികയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കരയിലാണ് സംഭവം. കോള്‍പ്പാടം സ്വദേശി ശാരദാമ്മ ആണ് മരിച്ചത്. 77 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ചേനക്കാട്ടില്‍ ബാലന് നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകിണറിനു സമീപത്തായാണ് ശാരദാമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവേറ്റനിലയിലാണ് വീട്ടിനുള്ളില്‍ ബാലന്നായരെ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോനുബന്ധിച്ചു ശനിയാഴ്ച ബന്ധുവീട്ടില്‍ പോയതായാണ് വിവരം.
ദമ്പതികള്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണാര്‍ക്കാട് ഡിവൈഎസ്പി പി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.