നെയ്യാറ്റിൻകര: കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ കരയോഗ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി ബിരിയാണി ചലഞ്ചുമായി തലയറുത്താൻകോണം എൻഎസ്എസ് കരയോഗം.
പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. ബിരിയാണി ചലഞ്ചിലൂടെ കിട്ടുന്ന തുക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കരയോഗാംഗങ്ങളെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് കോട്ടുകാൽ കൃഷ്ണകുമാർ പറഞ്ഞു.
കരയോഗം പ്രസിഡന്റ് എം സദാശിവൻനായർ അധ്യക്ഷനായി. സെക്രട്ടറി രാജേന്ദ്രൻ, എസ്എസ് രവികുമാർ, എസ് പ്രേമകുമാർ, പി അരുൺ, രതീഷ്കുമാർ, ജി സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.