വള്ളിക്കുന്ന്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ ഫിഷറീസ് വകുപ്പും വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തും ചേർന്ന് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് കൊടക്കാട് കൂട്ടുമൂച്ചിയിൽ നടന്നു. പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഉദ്ഘാടനംചെയ്തു.
അംഗങ്ങളായ കുന്നുമ്മൽ നിസാർ, ചോളക്കകത്ത് സുഹ്റ ബഷീർ, ഫിഷറീസ് പ്രമോട്ടർ സാറാബി, ശിവരാമൻ കൂനേരി എന്നിവർ പങ്കെടുത്തു.
കുഴിക്കാട്ടിൽ പൂവിൽ സുനിൽകുമാറിന്റെ കുളത്തിലാണ് വിളവെടുപ്പ് നടത്തിയത്.