മലപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലാണ് സംഭവം. കരുമ്പില്‍ സ്വദേശിയും വെന്നിയൂര്‍ ആറുമടയിലെ താമസക്കാരനുമായ കരുമ്പില്മികച്ച അബ്ദുല്‍ നാസര്‍- ഖൈറുന്നീസ ദമ്പതികളുടെ മകള്‍ നസ്വ ഷെറിന് ആണു മരിച്ചത്.
13 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. വീട്ടില്‍ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ് കുട്ടി ബോധരഹിതയായി. കൂടെയുണ്ടായിരുന്ന കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാളക്കുളം കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍. നസ്റീന, നസ്റിയ, നസ്മിയ, നിഷാന.