മാവേലിക്കര: ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കരയിലാണ് സംഭവം. ഇറവങ്കര തടത്തിലാലില്‍ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി. മക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കെട്ടറുത്ത് ഷീബയെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് പോയി. മനോവിഷമത്തില്‍ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു. ടൈല്‍സ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.