ഓയൂര്‍: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഇളമാട് ചെറുവക്കല്‍ ഇളവുര് മുടിയന്നൂര് പള്ളിക്ക് സമീപം ബിജു ഭവനില്‍ ബിജു (43) ആണ് പോലീസ് പിടിയിലായത്. ബിജു- ലെന ദമ്പതികളുടെ മകന് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബിജിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു പിതാവ്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ബിജിന് മുറിയില്‍ കസേരയില്‍ ഇരിക്കുന്ന സമയത്ത് പിന്നിലൂടെ എത്തി തോളില്‍ പിടിച്ചു സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചു ബിജു കഴുത്തിനു വരയുകയായിരുന്നു. കുട്ടി ഒഴിഞ്ഞു മാറിയതിനാല്‍ മുറിവ് മാരകമായില്ല.
പിന്നീട് ഇയാള്‍ വീട്ടിലുള്ള മറ്റുള്ളവരെയും ആക്രമിക്കുകയും കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. പരുക്കേറ്റ കുട്ടിയെ അയല്‍വാസികള്‍ കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നയാളാണ് ബിജുവെന്ന് പരാതിയില്‍ പറുന്നു.
ഇയാള്‍ മദ്യപിച്ചെത്തി അസഭ്യം പറഞ്ഞു ബഹളമുണ്ടാക്കുകയും കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒളിവില്‍പ്പോയ ബിജുവിനെ പിടികൂടുകയായിരുന്നു. .കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.