കോയമ്പത്തൂര്‍: മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയില്‍ ലോഡ്ജ് മുറിയില്‍ കണ്ടെത്തി. കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദുവിനെ ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്തഫയെയാണ് മുറിവേറ്റ നിലയില്‍ കണ്ടത്.
ദമ്പതികളെന്ന പേരില്‍ കഴിഞ്ഞ 26നാണ് മുസ്തഫയും ബിന്ദുവും ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാല്‍ വാതില്‍ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. മുറിയില്‍ നിന്ന് വിഷം കണ്ടെടുത്തു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് വിനോദ് കോഴിക്കോട് പൊലീസില്‍ പരാതി നല്കി. ജൂലൈ 19 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച ഉച്ചയോടെ് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് ലോഡ്ജില്‍ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ്.