പാലക്കാട്: കൊട്ടേക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി. വാഹനങ്ങള്‍ ഉള്‍പ്പടെ തകര്‍ത്ത കാട്ടാന കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. പ്രദേശത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളാണ് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പാര്‍ക്കുചെയ്തിരുന്ന ബൈക്ക് മറിച്ചിട്ട നിലയിലായിരുന്നു. ഒരു കാറിന്റെ ചില്ല് തകര്‍ത്തു. കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയാണ് ആനകള്‍ മടങ്ങിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതരും നാട്ടുകാരും എത്തി ആനകളെ തുരത്തുകയും ചെയ്തു.
കൊട്ടേക്കാട് മേഖലയില്‍ പകല്‍ സമയത്തുപോലും കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, രണ്ടുമാസമായി ശല്യം താരതമ്യേന കുറവായിരുന്നു.