ദേവിക്കുളം: വാഹനമിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി പോലീസ്. അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ അവശയായി കിടന്ന നായയെയാണ് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് ദേവികുളം #െപോലീസ് സ്റ്റേഷന് സമീപത്തുനിന്ന് പരിക്കേറ്റ നിലയില്‍ നായക്കുട്ടിയെ കണ്ടത്.
ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാന്‍ കഴിയാതെ അവശനിലയിലായിരുന്നു നായ. ടനെ നായക്കുട്ടിയെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തിച്ച് പോലീസുകാര്‍ പ്രാഥമിക ചികിത്സ നല്കി. ഞായറാഴ്ച ദേവികുളത്ത് നിന്ന് ഡോക്ടറെത്തി നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.
സിപിഒമാരായ സുയിന്ദ് സുനില്‍കുമാര്‍, അഖില്‍ നാഥ്, ടി എസ് ബിപിന്‍, അമല്‍ പിഎസ്, മൃഗസ്നേഹിയായ കണ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷപ്പെടുത്തിയത്. നിലവില്‍ എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത അവസ്ഥയിലാണ് നായ. പൊലീസ് ഉദ്യോഗസ്ഥരാണ് നായയെ സംരക്ഷിക്കുന്നത്.