മണ്ണന്തല: ഊണ് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന് പൊലീസ് 500 രൂപ പെറ്റി അടിച്ചതായി പരാതി. മണ്ണന്തല സ്വദേശി കുഞ്ഞുമോനാണ് പോലീസ് പിഴ ചുമത്തിയത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലായിരുന്നു പിഴ.
പൊലീസിന്റെ അക്രമം വിവരിച്ച് കുഞ്ഞുമൊന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പ്രസവത്തെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ ഇല്ലാത്തതിനാല്‍ തനിച്ചാണ് പ്ലംബിങ് തൊഴിലാളിയായ കുഞ്ഞുമോന്റെ താമസം. സത്യവാങ്മൂലം എഴുതി നല്‍കുകയോ, തിരിച്ച് പോകുകയോ ചെയ്തോളാമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും 2000 രൂപ ആവശ്യപ്പെട്ടുവെന്നുമാണ് കുഞ്ഞുമോന് പറയുന്നത്.
കുഞ്ഞുമോന്റെ പോസ്റ്റിങ്ങനെ:
പ്രസവ ശേഷം ഭാര്യ വീട്ടിലേക്ക് പോയതോടെ തനിച്ചാണ് താമസം. ബലി തര്‍പ്പണം കഴിഞ്ഞ് പിതൃക്കള്‍ക്ക് വച്ചൊരുക്കേണ്ടതിനാല് ഉച്ചയ്ക്ക് ഊണ് വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങി. വാഹനം തടഞ്ഞ പൊലീസിനോട് കാര്യം ധരിപ്പിച്ചപ്പോള്‍ 2000 രൂപ പിഴ നല്‍കാതെ വിടില്ലെന്നായി. പണം ഇല്ലെന്നും സത്യവാങ്മൂലം എഴുതി നല്‍കുകയോ അല്ലെങ്കില്‍ മടങ്ങി പോകുകയോ ചെയ്യാമെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ കുലുങ്ങിയില്ല.
വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി അര മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഒടുവില്‍ 500 രൂപ പിഴ അടച്ചാണ് ഇറങ്ങിയത്. പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.