പോത്തന്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ ജയന്-വിലാസിനി ദമ്പതികളുടെ മകള്‍ വി.ജെ.അഞ്ജന (23)യാണു മരിച്ചത്. പ്രതിശ്രുത വരനോടൊപ്പമുള്ള യാത്രയിലാണ് അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരന് മഞ്ഞമല സ്വദേശി ആദര്‍ശ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഡ്രൈവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫ് (45) അറസ്റ്റിലായി.