ആലപ്പുഴ: ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല പതിനൊന്നാം മൈലില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കലവൂര്‍ കെഎസ്ഡിപിയിലെ താല്കാലിക ജീവനക്കാരന് കൊക്കോതമംഗലം വിഷ്ണുഭവനത്തില്‍ സത്യന്റെ മകന് വിഷ്ണു (24) ആണ് മരിച്ചത്.
ബൈക്കില്‍ ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടം. വിഷ്ണുവിനെ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.