കോട്ടയം. സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരില്‍ ചായക്കട ഉടമയാണ് കടയ്ക്കുള്ളില്‍ ജീവനൊടുക്കിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ് മരിച്ചത്.
കൊവിഡ് സാഹചര്യങ്ങള്‍ തോമസിന്റെ വ്യാപാരം പ്രതിസന്ധിയിലാക്കിയിരുന്നു എന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും കുടുംബം പ്രതികരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബേക്കറി നടത്തിയിരുന്ന ഇദ്ദേഹം പിന്നീടാണ് ചായക്കടയിലേക്ക് മാറിയത്. ഭാര്യ റിനി, മക്കള്‍ : ജെറി, ജിനു.