തൃശൂര്‍: 16 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ഷേത്രം ശാന്തി അറസ്റ്റില്‍. വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞിരുന്നു.
ഇതോടെയാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് അമ്പലത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തുള്ള അമ്പലത്തില്‍ വച്ച് ശരത്ത് പെണ്‍കുട്ടിയെ താലി കെട്ടി.
പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നു. കുട്ടി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.