വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പലപ്പോഴും അപകടങ്ങളെ വിളിച്ചുവരുത്തുന്നത്. അത്തരത്തില്‍ അശ്രദ്ധമായി പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടര്‍ അപകടത്തിലാക്കിയത് 4 വാഹനങ്ങളെയാണ്.
പ്രധാന റോഡിലൂടെ വരുന്ന വാഹനം ശ്രദ്ധിക്കാതെ റോഡിലേക്ക് കയറാന്‍ ശ്രമിച്ചതാണ് അപകട കാരണം. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്കൂട്ടറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിഡിയോയില്‍ വ്യക്തമാണ്.
എസ്യുവിയും സ്കൂട്ടറും ഒരു ബൈക്കും ഓട്ടോറിക്ഷയുമാണ് ഒരാളുടെ അശ്രദ്ധയ്ക്ക് ഇരയായത്. അതേസമയം, അപകടം നടന്ന സ്ഥലം വ്യക്തമല്ല. റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ചതുകൊണ്ടാണ് അപകടമുണ്ടായത്. വൈറലായ വീഡിയോ കാണാം.