തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഡോക്ടര്‍ ഷിംന അസീസ്. ചിക്കന്‍ കഴിച്ച് രണ്ടാഴ്ചക്കകം വാക്സിനെടുത്താല്‍ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടുവെന്നും ഈ മെസേജ് ഫേക്കാണെന്നും ഷിംന അസീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടര്‍ ഷിംന അസീസിന്റെ പ്രതികരണം. ”ചിക്കന്‍ കഴിച്ച് രണ്ടാഴ്ചക്കകം വാക്സിനെടുത്താല്‍ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ് കഴിച്ച് വാക്സിനെടുത്താലും മയ്യത്താകുമത്രേ… ആരോഗ്യവകുപ്പ് (സ്പെഷ്യല്‍) ഡയറക്ടര്‍ ഗംഗാദത്തന്റെ പേരിലാണ് ഇങ്ങനൊരു മെസേജ്. മേല്‍പ്പറഞ്ഞ ദത്തന് ഈ വകുപ്പിലില്ല. മെസേജ് ഫേക്കാണ്.”- ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കില്‍ ആ അടുക്കളേല് ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട കേസാണ്, മൂപ്പര് ഉടന്‍ പൊങ്ങുമായിരിക്കും. ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ” എന്നും അവര്‍ പറയുന്നു.
നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള ഒരു വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചിക്കന്‍ കഴിച്ച് രണ്ടാഴ്ചക്കകം വാക്സിനെടുത്താല്‍ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ് കഴിച്ച് വാക്സിനെടുത്താലും മയ്യത്താകുമത്രേ… ആരോഗ്യവകുപ്പ് (സ്പെഷ്യല്‍) ഡയറക്ടര്‍ ഗംഗാദത്തന്റെ പേരിലാണ് ഇങ്ങനൊരു മെസേജ്. മേല്‍പ്പറഞ്ഞ ദത്തന് ഈ വകുപ്പിലില്ല. മെസേജ് ഫേക്കാണ്. മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കില്‍ ആ അടുക്കളേല് ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ…
ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട കേസാണ്, മൂപ്പര് ഉടന്‍ പൊങ്ങുമായിരിക്കും. ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ… വല്ലോമൊക്കെ കഴിച്ച് മനസ്സമാധാനമായിരിക്ക്, സ്ലോട്ട് സെറ്റാകുമ്പോള്‍ വാക്സിനുമെടുക്കൂ.
അമെയ്തി. നന്റ്റി.
Dr. Shimna Azeez.