തൃശൂര്‍:പൂജയുടെ പേരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റിലായിരുന്നു. മാള കുണ്ടൂര്‍ സ്വദേശി മംത്തിലാന്‍ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്വന്തമാായി മഠവും ക്ഷേത്രവുമുള്ള ഇയാള്‍ പൂജാരി ചമഞ്ഞ് ഇതിനോടകം നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അത്ഭുതസിദ്ധിയുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച ഇയാള്‍ ചെയ്തുവന്നിരുന്നത് ആഭിചാരക്രിയകള്‍ ആയിരുന്നു. ‘അച്ഛന് സ്വാമി’ എന്നാണു ഇയാളെ വിശ്വാസികള്‍ വിളിക്കുന്നത്. പൂജാരി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവരുമ്പോഴാണ് അറസ്റ്റ്.
കല്‍പ്പണിക്കാരനായിരുന്നു രാജീവ് വരുമാനമുണ്ടാക്കാന്‍ കഴിയുന്ന പരുപാടി മന്ത്രവാദമാണെന്ന് മനസിലാക്കിയാണ് ഇതിലേക്ക് തിരിഞ്ഞത്. ഇയാള്‍ താമസിക്കുന്ന വീടിനുള്ളിലാണ് ക്ഷേത്രവും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമാണ് ഇയാളെ തേടി ആളുകളെത്തിയിരുന്നത്.
പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജ. പൂജ ചെയ്യുന്ന സമയങ്ങളില്‍ തന്നെ അച്ഛനെന്ന് വിളിക്കണമെന്നാണ് ഇയാള്‍ വിശ്വാസികളോട് പറഞ്ഞിരുന്നത്. തുടക്കത്തില്‍ ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയമൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍, അധികം സാമ്പത്തിക ചുറ്റുപാട് ഇല്ലാതിരുന്ന ഇയാള്‍ പെട്ടന്നാണ് പണക്കാരനായത്. ആഡംബര വാഹങ്ങളും വീടുകളും വാങ്ങിച്ചു. ഇതോടെ പൊലീസിന് സംശയമായി. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്.