മലപ്പുറം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈത്താങ്ങായി വേൾഡ് വിഷൻ ഇന്ത്യ മലപ്പുറം പ്രൊജക്ട്. ജില്ലാഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതിയുടെ ഭാഗമായി വേൾഡ് വിഷൻ ഇന്ത്യ മലപ്പുറം പ്രൊജക്ട് 15 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈമാറി.
ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ചടങ്ങിൽ അധ്യക്ഷയായി. 10 ഓക്സിജൻ കോൺസൻട്രേറ്റർ ആൻഡ് ബെഡ് സെറ്റ്, 20 ഫോവ്ലർ കോഡ് വിത്ത് ബെഡ്, സർജിക്കൽ ഗ്ലൗസ്, സാനിറ്റൈസർ, എൻ95 മാസ്ക്, ഫ്ളോർ ക്ലീനർ, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാ റെഡ് തോർമോ മീറ്റർ, പിപിഇ കിറ്റ് എന്നിവയാണ് നൽകിയത്.
മലപ്പുറം ജില്ലാകളക്ടറുടെ വാക്കുകൾ:
വേൾഡ് വിഷൻ ഇന്ത്യ മലപ്പുറം പ്രൊജക്ട് 15 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈമാറി കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈത്താങ്ങായി വേൾഡ് വിഷൻ ഇന്ത്യ മലപ്പുറം പ്രൊജക്ട്. കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കോവിഡ് രോഗ പ്രതിരോധ/ സുരക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ചടങ്ങിൽ അധ്യക്ഷയായി.
10 ഓക്സിജൻ കോൺസൻട്രേറ്റർ ആൻഡ് ബെഡ് സെറ്റ്, 20 ഫോവ്ലർ കോഡ് വിത്ത് ബെഡ്, സർജിക്കൽ ഗ്ലൗസ്, സാനിറ്റൈസർ, എൻ95 മാസ്ക്, ഫ്ളോർ ക്ലീനർ, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാ റെഡ് തോർമോ മീറ്റർ, പി.പി.ഇ കിറ്റ് എന്നിവയാണ് നൽകിയത്. വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ കോവിഡ് കെയർ സെന്ററുകളിലും വഴിക്കടവ്, പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇവ ഉപയോഗിക്കും.
കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനയായ വേൾഡ് വിഷൻ ഇന്ത്യയുടെ മലപ്പുറം ഏരിയ പ്രൊജക്ടിൽ വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. മേഖലയിലെ കുട്ടികളുടെ മാനസികാരോഗ്യ വികാസത്തിന് ഊന്നൽ നൽകി വിവിധ പദ്ധതികളാണ് വേൾഡ് വിഷൻ ഇന്ത്യ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയിൽ ആശുപത്രികളുടെ പങ്ക് വ്യക്തമാക്കുന്ന ഫ്ളെയർ പരിപാടിയിൽ പ്രകാശനം ചെയ്തു. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ പാത്തുമ്മ ഇസ്മയിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, വേൾഡ് വിഷൻ ഇന്ത്യ മലപ്പുറം പ്രൊജക്ട് മാനേജർ ബിന്ദുമോൾ ജോസഫ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ തുടങ്ങിയവർ പങ്കെടുത്തു.