മൃഗങ്ങളില്‍ നായയേക്കാള്‍ നന്നായി നന്ദി കാണിക്കുന്ന മറ്റൊരു ജീവിയില്ല. അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയ പോലീസുകാരന് സുരക്ഷയൊരുക്കി കൂടെ നടക്കുന്ന തെരുവുനായ അതിനുള്ള തെളിവാണ്. കോഴിക്കോട് തൊട്ടില്പാലത്താണ് പോലീസുകാരന് ബോഡിഗാര്‍ഡായി നായ കൂടെ കൂടിയത്.
വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ചതിന് പ്രത്യുപകാരമായി വീട്ടിലും സ്റ്റേഷനിലുമെല്ലാം പൊലീസുകാരന് സംരക്ഷണമൊരുക്കുകയാണ് നായ. തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീനാഥിനാണ് തെരവുനായസംരക്ഷണമൊരുക്കുന്നത്.
എങ്ങനെയോ വലയില്‍ കുടുങ്ങിയതാണ് തെരവുനായ. വലയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ സഹായത്തിനെത്തിയത് ശ്രീനാഥായിരുന്നു. കത്തി ഉപയോഗിച്ച് വലയറുത്ത് നായയെ പുറത്തെത്തിച്ചു. പരവശനായ നായ രക്ഷപെട്ട ആശ്വാസത്തില്‍ എങ്ങോട്ടോ ഓടി.
പിന്നെ കാണുന്നത് രണ്ട് ദിവസത്തിനുശേഷം സ്വന്തം വീട്ടില്‍. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ശ്രീനാഥിനെ നാല് കിലോമീറ്ററോളം പിന്തുടര്ന്നെത്തിയതാണ് ആശാന്. ഇപ്പോള്‍ വരവിലും പോക്കിലുമെല്ലാം ശ്രീനാഥിന്റ ബോര്‍ഡി ഗാര്‍ഡാണ്. ഇതോടെ നായയ്ക്ക് കുല്‍ഫി എന്ന് പേരു നല്കി. വീട്ടുകാര്‍ക്കും പൊലീസുകാര്‍ക്കുമെല്ലാം കുല്‍ഫി ഇപ്പോള്‍ പ്രിയങ്കരനാണ്.