തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. കോവിഡ് പ്രതിസന്ധി മൂലം ആത്മഹത്യയിലേക്ക് വരെ എത്തിനില്‍ക്കുന്ന മനുഷ്യരുണ്ട്. അതിനിടെ ജീവിക്കാന്‍ മറ്റുവഴികളൊന്നുമില്ലാതായതോടെ വൃക്കയും കരളും വില്‍പ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനിറച്ചിരുന്നു.
തെരുവില്‍ തന്നെ ഗായകനായി ഉപജീവനം നടത്തിയിരുന്ന റൊണാള്ഡായിരുന്നു തന്റെ വൃക്കയും കരളും വില്‍പ്പനയ്ക്കുവെച്ചത്. റൊണാല്‍ഡോയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പി ടി തോമസ് എം എല്‍ എ. റൊണാള്‍ഡിന് വീടു വച്ചു നല്കാന് വേണ്ട ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ. അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ റൊണാള്‍ഡിന്റെ ദുരിതയാത്ര പ്രമുഖ ചാനലിലൂടെയാണ് ലോകം കണ്ടത്. റൊണാള്‍ഡിന് ആകെയുണ്ടായിരുന്നത് ഒരു അനന്തരവനാണ്. മക്കള്‍ അയാളെ പണ്ടേ ഉപേക്ഷിച്ചതാണ്. തനിച്ചായിരുന്നു ഭിന്നശേഷിക്കാരനായ റൊണാള്‍ഡിന്റെ ഓരോ യാത്രയും.
ഒടുവില്‍ ആകെയുണ്ടായിരുന്ന അനന്തരവന് ഗുരുതര രോഗം ബാധിച്ചതോടെ റൊണാള്‍ഡിന്റെ എല്ലാ വഴിയും അടഞ്ഞു. വീടില്ല പണമില്ല ഭക്ഷണവുമില്ലാത്ത അവസ്ഥയായി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് അനന്തരവന്റെ ചികിത്സയ്ക്കും തന്റെ വിശപ്പകറ്റാനുമായി വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന പരസ്യബോര്‍ഡ് വാഹനത്തില്‍ തൂക്കി യാത്ര തുടങ്ങിയത്.