മലപ്പുറം: സംസ്ഥാനത്ത് മദ്യവിൽപ്പന കേന്ദ്രങ്ങളും ബാറുകളും തുറന്നുകൊടുക്കുകയും അതേ സമയം കടകൾ അടച്ചിടുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറത്ത് യൂത്ത്ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.
കടകൾ തുറക്കാൻ പറ്റില്ലെങ്കിൽ മദ്യശാലയും തുറക്കേണ്ട എന്ന പ്രഖ്യാപിച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് യൂത്ത് ലീഗ് ബെവ്കോ ഔട്ട്ലെറ്റ് ചങ്ങലയിട്ട് പൂട്ടി പ്രതിഷേധിച്ചത്. മലപ്പുറം മുനിസിപ്പൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മുണ്ടുപറമ്പ് ബൈപ്പാസിലെ ബവ്കോ വിദേശമദ്യശാലയുടെ ഷട്ടറുകളാണ് ചങ്ങലയിട്ട് പൂട്ടിയത്.
തടയാനെത്തിയ പോലീസിനെയും തള്ളിമാറ്റിയാണ് പ്രവർത്തകർ ബെവ്കോ പൂട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിടിച്ചുമാറ്റാൻ പോലീസ് എത്തുന്നതും വിഡിയോയിൽ കാണാം.