തിരുവനന്തപുരം: മൊബൈല്‍ ആപ്പില്‍ വരുന്ന പരാതികളും ഫേസ്ബുക്കില്‍ കമന്റായി എത്തുന്ന പരാതികള്‍ പോലും ഞൊടിയിടയില്‍ തീര്‍ത്ത് ജനകീയനായി മുന്‍പോട്ടു പോവുന്ന മന്ത്രി പിഎ മുഹമ്മദ് റിയാസ് എപ്പോഴും വാര്‍ത്തകളിലും സൈബറിടത്തും നിറഞ്ഞു നില്‍ക്കാറുണ്ട്.
തികച്ചും ജനകീയമായ ഇടപെടലുകളിലൂടെ മുന്‍പോട്ടു പോവുന്ന മന്ത്രി റിയാസിനെതിരെ മരുമകന് എന്ന പദവും ആക്ഷേപിക്കുന്ന തലത്തിലേയ്ക്ക് നീങ്ങുന്നത് പതിവാണ്. ഈ വിമര്‍ശനങ്ങളില്‍ നിന്നുകൊണ്ടു തന്നെ അദ്ദേഹം ചരിത്രമെഴുതുമെന്ന് പറയുന്ന കുറിപ്പാണ് സൈബറിടത്ത് നിറയുന്നത്.
ജയന് കടക്കാട്ടുപുരയാണ് സ്വന്തം അനുഭവം പങ്കുവെച്ച് മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മരുമകന് എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന മന്ത്രിയാണ് സ: മുഹമ്മദ് റിയാസ്
എന്നാല്‍ അദ്ദേഹം എംഎല്‍എ ആയതു മുതല്‍ ബേപ്പൂര്‍ മണ്ഡലത്തിലും മന്ത്രിയായതു മുതല്‍ കേരളത്തിലാകമാനം നിറഞ്ഞ് നില്‍ക്കുകയാണ് പ്രശ്ന പരിഹാരങ്ങള്‍ക്ക് നൂതന സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ട് മുഴുവന്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് അദ്ദേഹമെന്ന് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
DYFI കടക്കാട്ടു പാറയൂണിറ്റ്
ഈ മനുഷ്യന് ചരിത്രമെഴുതും……
മുസ്ലീം ലീഗ് കാര്‍ മരുമകന് എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന മന്ത്രിയാണ് സ: മുഹമ്മദ് റിയാസ്
എന്നാല്‍ അദ്ദേഹം MLA ആയതു മുതല്‍ ബേപ്പൂര്‍ മണ്ഡലത്തിലും മന്ത്രിയായതു മുതല്‍ കേരളത്തിലാകമാനം നിറഞ്ഞ് നില്‍ക്കുകയാണ് പ്രശ്ന പരിഹാരങ്ങള്‍ക്ക് നൂതന സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ട് മുഴുവന്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് അദ്ദേഹം…
പൊതു റോഡുകളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും ജനങ്ങളുടേതാണന്ന് അദ്ദേഹം ബോദ്ധ്യപെടുത്തി ഒരു ജനതയെ ആത്മാഭിമാനികളാക്കി മാറ്റുന്നു…..
ഒരു ഫോണ്‍ കാള്‍ …
ഒരു Fbപോസ്റ്റ് …
ഒരു ഫോട്ടോ .. ഇത് മതി പ്രശ്ന പരിഹാരത്തിന് എന്ന് നമ്മെ അനുഭവപെടുത്തി നമ്മളെ അഭിമാനികളാക്കി മാറ്റുന്നു…..
ഞങ്ങളുടെ ഒരു അനുഭവം പറയാം…
കാലികറ്റ് യൂണിവേഴ്സിറ്റി- കടക്കാട്ടു പാറ-മുക്കത്ത കടവ് റോഡ് PWD ഏറ്റെടുത്തിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ… ഈ റോഡില്‍ കടക്കാട്ടു പാറ ഭാഗത്ത് മഴ കാലമായാല്‍ വലിയ തോതില്‍ വെള്ളം കെട്ടി നില്ക്കുന്ന ഒരവസ്ഥയുണ്ട് മഴക്കാലമായാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഇതുകൊണ്ടുണ്ടാകുന്നത്… PWD ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ
നിരവധി തവണ DYFI പഞ്ചായത്തിലും മറ്റു ബന്ധപെട്ട സ്ഥാപനങ്ങളിലും നിരവധി പരാതികള്‍ രേഖാമൂലവും അല്ലാതെയും ഉന്നയിച്ചതാണ് എന്നാല്‍ ആരും തിരിഞ്ഞു നോക്കിയില്ല….
PWD ഏറ്റടുത്തതിനു ശേഷം ഈ റോഡില്‍ 45 ലക്ഷത്തിന്റെ മെയിന്റെ നന്‍സ് പ്രവര്‍ത്തനത്തിന് കരാറായി….
ആ എസ്റ്റിമേറ്റിലും മേല്‍ പറഞ്ഞ വെള്ള കെട്ടിന്റെ പരിഹാരമായി ഒന്നും ചേര്‍ത്തിട്ടില്ല
ഈ മഴക്കാലത്തും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കി…..
ഈ അവസരത്തില്‍ DYFI ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു എന്ന് മാത്രമല്ല കെട്ടി നില്ക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനാവശ്യമായ താല്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു..
ഇതേ ദിവസമാണ് PWD പ്രശ്ന പരിഹാരങ്ങള്‍ക്കായി പുതിയ ആപ്പ് ഉത്ഘാടനം ചെയ്യുന്നത്….
DYFI കടക്കാട്ടു പാറ യൂണിറ്റും വെള്ളകെട്ട് പ്രശ്നം ആപ്ലികേഷനിലൂടെ ഫോട്ടോ എടുത്ത് പരാതിയായി അയക്കുന്നു… ദിവസങ്ങള്‍ക്കകം തന്നെ AE അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരാതിക്കാരുമായി ബന്ധപ്പെടുകയും പ്രശ്ന പരിഹാരത്തിനായ് ഇടപെടാമെന്ന് വാക്കു തരുകയും ചെയ്തു……
അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍… പ്രശ്ന പരിഹാരത്തിനുള്ള പ്രവൃത്തി തുടങ്ങി…..
ഏറെ അഭിമാനം…